
സ്വന്തം ലേഖകൻ
കാക്കനാട്: പ്രളയദുരിതാശ്വാസ ധനസമാഹരണത്തിനായി ഇംപള്‍സിന്റെ നേതൃത്വത്തില്‍ ‘ഡ്യൂസ്’ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റില്‍ രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന തുകമുഴുവന്‍ പ്രളയദുരിതാശ്വാസത്തിനായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊച്ചി യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററില്‍ 24,25 തീയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അന്‍പതിലധികം കമ്പനികളില്‍നിന്നായി 250 പേര്‍ പങ്കെടുക്കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍: 9567915409, 9745011021.


