
കോഴിക്കോട്: യുദ്ധത്തെ തുടർന്ന് ബഹ്റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന് കത്തു നല്‍കി.
നാട്ടിലെത്തി അടിയന്തിര ചികിത്സ ആവശ്യമുള്ളവരും, അടുത്ത ബന്ധുക്കളുടെ മരണത്തേ തുടർന്ന് നാട്ടില്‍ എത്തേണ്ടവരുമായ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർ ബഹ്റൈനില്‍ കുടുങ്ങിക്കിടപ്പാണ്.
സൗദി ഭരണകൂടം ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിലുള്ള തടസത്തെ തുടർന്ന് സൗദി അറേബ്യ വഴിയുള്ള യാത്രയും സാധ്യമല്ല. യുദ്ധം ആരംഭിച്ചത് മുതല്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാരേ തിരിച്ചെത്തിക്കാൻ സൗദി ഭരണകൂടവുമായി അടിയന്തിര നയതന്ത്ര ഇടപെടല്‍ ഉടൻ നടത്തണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെഹ്റൈനിലെ ഇന്റർ നാഷണല്‍ എയർപോർട്ട് അടച്ചതിനെതുടർന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ബഹ്റൈൻ ഭരണകൂടവുമായും നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര മന്ത്രിക്ക് നല്‍കിയ കത്തില്‍ ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.



