കപ്പല്‍ ബോട്ടിലിടിച്ച്‌ അപകടം; ഒൻപത് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

Spread the love

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ അപകടമുണ്ടായ സംഭവത്തില്‍ 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി വിഴിഞ്ഞത്തെത്തിച്ചു.

video
play-sharp-fill

ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കൊല്ലം മരുതടിയിലെ ചിറക്കര-പുതുവലില്‍ രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ പെട്ട ബോട്ട്.

മത്സ്യബന്ധനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. പനാമ രജിസ്ട്രേഷനുള്ള വ്യാപാര കപ്പല്‍ ഒമാനില്‍ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നതിനിടെയാണ് ബോട്ടിലേക്ക് ഇടിച്ച്‌ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടന്നുണ്ടായ ഇടിയുടെ ആഘോതത്തില്‍ പലർക്കും ഗുരുതരപരുക്കുകളുണ്ടെന്നാണ് വിവരം. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരച്ചില്‍ തുടരുകയാണ്.