‘സെറ്റല്ലേ… നമ്മളീ യാത്ര തുടരും’; എല്‍ഡിഎഫ് പ്രചാരണ വീഡിയോയില്‍ നടി ഭാവന; ഫേസ്ബുക്കില്‍ പങ്കുവച്ച്‌ മഞ്ജു വാര്യര്‍

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങവെ, സർക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന പുതിയ പ്രചാരണ വീഡിയോയുമായി എല്‍ഡിഎഫ്.

video
play-sharp-fill

നടി ഭാവനയാണ് ഈ വീഡിയോയിലെ പ്രധാന ആകർഷണം. വീണ്ടും തുടരും, നമ്മള്‍ തുടരും എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആശുപത്രികള്‍, സ്കൂളുകള്‍, വാട്ടർ മെട്രോ തുടങ്ങിയ വികസന പദ്ധതികള്‍ക്കൊപ്പം ക്ഷേമ പെൻഷൻ വിതരണവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവന ബൈക്കില്‍ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന ഭാവനയുടെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സർക്കാർ 3.0 എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് മുമ്പ് റാപ്പർ വേടൻ ആലപിച്ച “കാത്തിരുന്ന കാലമേ…” എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും വൈറലായിരുന്നു. വയനാട് ടൗണ്‍ഷിപ്പ് പദ്ധതി, മത്സ്യത്തൊഴിലാളികള്‍, ഹരിതകർമ്മ സേനാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി “ഒന്നായി തുടരാം, നവകേരളത്തിലേക്ക്” എന്ന ടാഗ്‌ലൈനോടെയായിരുന്നു ആ ഗാനം പുറത്തിറങ്ങിയത്.

2021-ല്‍ സിത്താര കൃഷ്ണകുമാർ പാടിയ “അന്തിവിണ്ണില്‍ അമ്പിളിക്കല” എന്ന ഗാനവും വലിയ സ്വീകാര്യത നേടിയിരുന്നു. അതേസമയം, ഭാവന അഭിനയിച്ച വീഡിയോ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.