വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതിയില്‍ നിന്ന് 16 ലക്ഷം രൂപ തട്ടിയെന്നും പരാതി; സുവിശേഷകന്‍ സാം ഹാര്‍ട്ടര്‍ അറസ്റ്റില്‍

Spread the love

പന്തളം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സുവിശേഷകന്‍ പന്തളം പോലീസിന്റെ പിടിയിലായി.

video
play-sharp-fill

തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടില്‍ ക്രിസ്ത്യന്‍ ഹാര്‍ട്ടറിന്റെ മകന്‍ പാസ്റ്റര്‍ സാം ഹാര്‍ട്ടര്‍ ( 37 ) ആണ് അറസ്റ്റില്‍ ആയത്.

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നഴ്‌സ് ആയ യുവതിയെയാണ് ഇയാള്‍ ചൂഷണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയില്‍ നിന്നും 16 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.