കേന്ദ്ര ഗവ.നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലെ കോട്ടയത്തെ ജൻ ശിക്ഷൻ സൻസ്ഥാന്റെ വനിതാദിന ആഘോഷം ജില്ലാ പഞ്ചായത്ത്‌ മെമ്പർ തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: കേന്ദ്ര ഗവ.നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ കോട്ടയത്ത്‌ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാന്റെ വനിതാദിന ആഘോഷം ജില്ലാ പഞ്ചായത്ത്‌ മെമ്പർ തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ജെ.എസ്.എസ് ഡയറക്ടർ മിനി ജോൺ അധ്യക്ഷത വഹിച്ചു. ജെ. എസ്. എസ്. ചെയർമാൻ അഡ്വ പി. എ സലിം സ്വാഗതം ആശംസിച്ചു. ഡോ.ലില്ലി കുട്ടി ജേക്കബ് (പ്രിൻസിപ്പാൾ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാഞ്ഞിരപ്പള്ളി വനിതാദിന സന്ദേശം നൽകി.

2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രധാന സന്ദേശം ‘ Give to Gain ‘ എന്നതാണ്. ഈ ആശയം നമ്മെ ഓർമിപ്പിക്കുന്നത്, സ്ത്രീകൾക്ക് അവസരങ്ങളും പിന്തുണയും വേദിയും നൽകുമ്പോൾ അതിന്റെ ഗുണഫലം സമൂഹം ഒട്ടാകെ ലഭിക്കും എന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്ക് നൽകുന്ന സമയം, വിഭവങ്ങൾ മാർഗ്ഗനിർദ്ദേശം, പ്രോത്സാഹനം – ഇവയെല്ലാം സമൂഹത്തിന്റെ സമഗ്ര വളർച്ചക്കും നവീകരണത്തിനും ന്യായ സമത്വത്തിനും വഴിയൊരുക്കുന്നു.

2025-2026 വർഷത്തെ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണം ജെസ്സി ഷാജൻ (ബി.ഒ.എം മെമ്പർ ജെ.എസ്.എസ് കോട്ടയം) നിർവഹിച്ചു. ഈ വർഷത്തെ മികച്ച റിസോഴ്സ് പേർസൺ മാർക്കുള്ള അവാർഡ് വിതരണം അഡ്വ.പി.എ ഷമീർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ )നിർവഹിച്ചു. നോബിൾ എം ജോർജ്, ബിജി ജോസഫ് , സുനി പത്യാല എന്നിവർ ആശംസകൾ അറിയിച്ചു.