വികസന മുരടിപ്പിനെതിരെ ദേശീയ ജനാധിപത്യ സഖ്യം കോട്ടയം എംഎൽഎ ഓഫീസിലേയ്ക്ക് ബഹുജന മാർച്ച് 10ന് നടത്തും; പി.സി ജോർജ് ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം:കഴിഞ്ഞ 15 വർഷത്തെ വികസന മുരടിപ്പിനെതിരെ ദേശീയ ജനാധിപത്യ സഖ്യം കോട്ടയം എംഎൽഎ ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തും. മാർച്ച് 10 ന് രാവിലെ 10 .30 ന് ആരംഭിക്കും.

video
play-sharp-fill

എംഎൽഎ യുടെ ഭരണ പരാജയത്തിൻ്റെ ഉത്തമ ദൃഷ്ടാന്തമായ കോട്ടയം നഗരമധ്യത്തിലെ ആകാശപ്പാതയിൽ നിന്ന് കോടിമത എംഎൽഎ ഓഫീസിലേക്ക് ആണ് മാർച്ച് നടക്കുന്നത്.

മുൻ പൂഞ്ഞാർ എംഎൽഎ യും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവുമായ പി.സി ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്യും. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലത്തിലെ വിവിധ ഭവനങ്ങളിൽ നിന്ന് ഒപ്പിട്ട കുറ്റപത്രം എംഎൽഎ ഓഫീസിൽ സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group