
കൊച്ചി: വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി ഗൂഗിള്‍. തങ്ങളുടെ ‘ഫൈൻഡ് മൈ ഡിവൈസ്’ നെറ്റ്വർക്ക് വിപുലീകരിച്ചുകൊണ്ട് വിമാനത്താവളങ്ങളില്‍ ബാഗുകള്‍ ട്രാക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.
ഇതിലൂടെ യാത്രക്കാർക്ക് തങ്ങളുടെ ലഗേജിന്റെ തത്സമയ ലൊക്കേഷൻ എയർലൈൻ അധികൃതരുമായി പങ്കിടാൻ സാധിക്കും. പ്രമുഖ വിമാനക്കമ്പനിയായ ടർക്കിഷ് എയർലൈൻസുമായി സഹകരിച്ച് ഈ സംവിധാനം ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
യാത്രക്കാർക്ക് ഏറെ ലളിതമായ രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലഗേജില്‍ ഒരു ചെറിയ ട്രാക്കർ ഘടിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ബാഗ് നഷ്ടപ്പെട്ടാല്‍ ആപ്പ് വഴി ലഭിക്കുന്ന ട്രാക്കിംഗ് ലിങ്ക് എയർലൈൻ അധികൃതർക്ക് കൈമാറാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനക്കമ്പനികളുടെ വെബ്സൈറ്റിലോ ആപ്പിലോ ഉള്ള ബാഗേജ് ക്ലെയിം ഫോമില്‍ ഈ ലിങ്ക് നല്‍കുന്നതോടെ ജീവനക്കാർക്ക് ലഗേജ് എളുപ്പത്തില്‍ കണ്ടെത്താനാകും. സുരക്ഷ മുൻനിർത്തി ഈ ലിങ്ക് ഏഴ് ദിവസത്തിന് ശേഷം സ്വയം പ്രവർത്തനരഹിതമാകും. കൂടാതെ, കൈമാറുന്ന വിവരങ്ങളെല്ലാം എൻക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ഡാറ്റ സുരക്ഷിതമായിരിക്കും.



