മദ്യലഹരിയിൽ ജനശതാബ്ദി എക്സ്പ്രസ്സിന് നേരെ കല്ലേറ്; പ്രതി പിടിയിൽ

Spread the love

കോട്ടയം: മദ്യപിച്ച ശേഷം ജനശതാബ്ദി എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടി. പ്രതിയായ പശ്ചിമ ബംഗാൾ, നദിയ, നഗറുഖ്ര, ഹൈഘിപാര, ഹർപാനിയ തുഷാന്ത് ധാലിയുടെ മകൻ  പ്രകാശ് ധാലി (26)യും കൂട്ടാളിയായ കാഞ്ചിരത്ത്, വെല്ലൂർ  അക്ഷയ് കുമാർ (18 )മാണ്  പിടിയിലായത്. റെയിൽവേയിൽതന്നെ തൊഴിലാളിയായ അനിൽകുമാർ എന്ന ആളിന്റെ മകനാണ് അക്ഷയ് കുമാർ.

video
play-sharp-fill

 

 

2026 മാർച്ച്  6നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.  ഏകദേശം 6.30 യോടെ ആർ പി എഫ്  കൺട്രോൾ റൂമിൽ നിന്നും ലഭിച്ച സന്ദേശപ്രകാരം 12082 ജനശതാബ്ദി എക്സ്പ്രസ്സിന്റെ D-7 കോച്ചിലെ 104 നമ്പർ സീറ്റിലെ വനിതാ യാത്രക്കാരി കോച്ചിലെ ടിടിആറിനോട് ട്രെയിൻ പിറവം റോഡ് റെയിൽവേ സ്റ്റേഷന്റെ ഹോം സിഗ്നൽ കഴിഞ്ഞയുടൻ (KM.28/300-400) ആരോ ട്രെയിനിന്  നേരെ കല്ലെറിയുകയുണ്ടായി എന്ന വിവരം അറിയിക്കുകയുണ്ടായി.

 

വിവരം ലഭിച്ചതിനെ തുടർന്ന്  ഡി. നാഗബാബു, സബ്ഇൻസ്പെക്ടർ മനീഷ്, ഹവിൽദാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ എറണാകുളം ആർ പി എഫ്  ജീവനക്കാർ ട്രെയിനിൽ നിന്നും  ടിടിയോടും യാത്രക്കാരിയോടും ആവശ്യമായ അന്വേഷണം നടത്തി വിവരങ്ങൾ സ്വീകരിച്ചതിനുശേഷം പരിക്കേറ്റ സ്ത്രീയ്ക്കു പ്രധമ ശുശ്രൂഷ നൽകി.

 

തുടർന്നു യാത്രക്കാരി യാത്ര അവസാനിപ്പിച്ചു സ്വന്തം വീട്ടിലേക്കു പോയി. ട്രെയിന്റെ ഇടത് വശത്ത് നിന്ന് കല്ലെറിഞ്ഞതിനെ തുടർന്ന് യാത്രക്കാരിയുടെ ഇടത് കൈയ്യ്ക്കു പരിക്ക് സംഭവിച്ചു. തുടർന്നു സബ്ഇൻസ്പെക്ടർ നാഗബാബു സ്റ്റാഫുമൊത്ത് സംഭവസ്ഥലത്തിന് സമീപം ട്രാക്ക് പട്രോളിംഗ് നടത്തി.

 

പിന്നീട് റെയിൽവേ ട്രാക്കിനടുത്ത് അനധികൃതമായി നിലയുറപ്പിച്ചിരുന്ന രണ്ട് യുവാക്കളെ ശ്രദ്ധിച്ചു. സംഭവ സ്ഥലത്തേക്ക് എത്തിയപ്പോൾ അവരിൽ ഒരാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു, മറ്റെയാളെ സബ്-ഇൻസ്പെക്ടർ പിടികൂടി. ചോദ്യം ചെയ്തപ്പോൾ അവർ സമീപത്തെ കള്ള് ഷോപ്പിൽ നിന്ന് കള്ള് കുടിച്ചതായി പറഞ്ഞു. അതിനു ശേഷം അവരിൽ ഒരാൾ ട്രെയിനിലേക്കു കല്ലെറിഞ്ഞുവെന്നും സംഭവത്തിനുശേഷവും ട്രാക്കിന് സമീപം തന്നെയുണ്ടായിരുന്നുവെന്നും പറഞ്ഞു.

 

എന്നാൽ ആർപിഎസ്  ഉദ്യോഗസ്ഥരെ കണ്ടതോടെ ഒരാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു, എന്നാൽ കൂട്ടാളിയായ അക്ഷയ് കുമാറിനെ കൂടുകയായിരുന്നു.

 

റെയിൽവേയിൽതന്നെ തൊഴിലാളിയായ അനിൽകുമാർ എന്ന ആളിന്റെ മകനാണ് അക്ഷയ് കുമാർ. തുടർന്നു അക്ഷയ് കുമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആർ പി എഫ്  കോട്ടയം എസ് എച്ച് ഓ  എൻ. എസ്. സന്തോഷ്,,  ഡി. നാഗബാബു, സബ് ഇൻസ്പെക്ടർ,  മനീഷ്, ഹവിൽദാർ, വിനു എന്നിവർ GRP സ്റ്റാഫിനൊപ്പം വെല്ലൂർ പ്രദേശത്ത് തിരച്ചിൽ നടത്തി. ചുറ്റുപാടുകൾ മുഴുവൻ പരിശോധിച്ചതിന് ശേഷം പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു.

 

തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ടർ റെജിയെ ബന്ധപ്പെട്ടു. അദ്ദേഹം ആ വ്യക്തിയെ ആർ പി എഫ്  കോട്ടയത്തുള്ള ആർ പി എഫ്   ഓഫീസിൽ എത്തിക്കാമെന്ന് ഉറപ്പുനൽകി.

ഏകദേശം ആറുമണിയോടെ പശ്ചിമ ബംഗാൾ സ്വദേശിയായ  പ്രകാശ് ധാലി  ആർ പി എഫ് ഓഫീസ്, കോട്ടയത്ത് ഹാജരാക്കി. പ്രതി മദ്യപിച്ച അവസ്ഥയിൽ കല്ലെറിഞ്ഞതാണെന്ന് സമ്മതിച്ചു. രണ്ട് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് 8 മണിയോടെ അറസ്റ്റ് ചെയ്തു

 

നിയമനടപടികൾ പാലിച്ച് റെയിൽവേ നിയമം 1989-ലെ 153 & 147 വകുപ്പ് പ്രകാരം Crime No.284/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുകൂടാതെ,  പിടികൂടപ്പെട്ട അക്ഷയ്ക്കെതിരെ  Railways Act-ലെ വകുപ്പ് 147 പ്രകാരം Crime No.285/2026 ആയി മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

തുടർന്ന് ആവശ്യപ്പെടുന്ന സമയത്ത്  ആർപിഎഫ് ഓഫിസിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചു സ്വന്തജാമ്യത്തിൽ വിട്ടയച്ചു.

 

 

കല്ലെറിഞ്ഞ കേസിൽ പ്രതിയായ പ്രകാശ് ധാലിയെ ബന്ധപ്പെട്ട രേഖകളോടുകൂടി  ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

 

റെയിൽവേ ട്രാക്കിൽ അനധികൃതമായി പ്രവേശിക്കുകയോ, ട്രാക്കിനകത്തോ ട്രാക്കിന് സമീപത്തായോ മദ്യപിക്കുകയോ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തികളോ നടത്തുന്നവർക്കെതിരെ റെയിൽവേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിമാൻഡ് അടക്കമുള്ള ശിക്ഷ നടപടികളുമായി ആർ പി എഫ്  മുന്നോട്ടുവന്നിട്ടുള്ളത്.

 

പിടിക്കപ്പെട്ടാൽ മൂന്ന് മുതൽ 10 വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കൂറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നത്. റെയിൽവേ ട്രാക്ക് മുൻ നിര്ത്തി നടക്കുന്ന കുറ്റകൃത്യങ്ങൾ റെയിൽവേ വളരെ ഗുരുത്തരമായിട്ട് കാണുന്നതിന്റെ മുന്നോടിയായിട്ടാണ് ശിക്ഷാ നടപടികൾ വര്ധിപ്പിക്കുന്നതിന് വേണ്ട വകുപ്പുകൾ ചാർത്തി കുറ്റവാളികൾക്കു ശക്തമായ ശിക്ഷാ വാങ്ങിക്കൊടുത്ത് യാത്രക്കാരുടെ മേലുള്ള കുറ്റ കൃത്യങ്ങൾ ആവരത്തിക്കാതെ തടയുക എന്ന ലക്ഷ്യത്തോടെ RPF മുന്നോട്ട് വന്നിട്ടുള്ളത്. രാത്രിയും പകലുമായി നടക്കുന്ന സർപ്രൈസ് ചെക്കിങുകളും അംബുഷ് ചെക്കുകളും ഇനി വരും നാളുകളിൽ സാമൂഹ്യ വിരുദ്ധർക്ക് ഒരു പേടിസ്വപ്നമായി മാറും എന്നു ശക്തമായ താക്കീത് ആണ് RPF നല്കുന്നതെന്ന്  ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ   സുപ്രിയകുമാർ ദാസ് എന്നിവർ അഭിപ്രായപ്പെട്ടു.

ഇവരുടെ നിർദേശപ്രകാരം രാത്രികാല പട്രോളിങ് ആർ പി എഫ്  ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും കോട്ടയം ആർപിഎഫ് എസ് എച്ച്ഒ എൻ എസ് സന്തോഷ് പറഞ്ഞു.