ബെംഗളൂരുവില്‍ പെൺസുഹൃത്തിനെയും കുടുംബത്തെയും പെട്രോളൊഴിച്ച്‌ തീകൊളുത്തി: അമ്മയ്ക്ക് ഗുരുതര പരിക്ക്; പ്രതി പൊലീസ് പിടിയിൽ

Spread the love

ബെംഗളൂരു: തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാണ്ഡുരംഗ അഥവാ ചന്ദ്രുവിനെയാണ് പൊലീസ് പിടികൂടിയത്.

video
play-sharp-fill

വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ പെൺസുഹൃത്തായ സുമലതയെയും അവരുടെ മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചത്.

സുമലതയും ചന്ദ്രുവും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചതിനെ സുമലത ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ചന്ദ്രു പെട്രോൾ ഒഴിച്ച് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ സുമലതയുടെ അമ്മ മഞ്ജമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.