
കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി നടത്തിയ പ്രതികരണമാണ് ഇപ്പൊൾ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. തന്റെയൊപ്പം നടന്ന സി.പി.എം. വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖിനോട് നീരസം പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. ”നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.
25 വർഷത്തിലധികമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന മഹാനടൻ മമ്മൂട്ടിക്കെതിരെ സി.പി.എം സൈബർ പോരാളികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരതയാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.
വയനാട്ടില്‍ സർക്കാർ നിർമ്മിച്ച ടൗണ്‍ഷിപ്പ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപണം ഉപയോഗിച്ചാണെന്ന സത്യം പറഞ്ഞതിൻ്റെ പേരിലാണ് സി.പി.എം മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


