‘വിദേശ രാജ്യങ്ങളുടെ കല്‍പ്പനകള്‍ക്ക് വഴങ്ങുന്ന കാലം കഴിഞ്ഞു’; ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കമലഹാസൻ

Spread the love

ചെന്നൈ: പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആഭ്യന്തര-വ്യാപാര കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന യുഎസ് നടപടിയെ വിമർശിച്ച്‌ നടനും എംപിയുമായ കമലഹാസൻ.

video
play-sharp-fill

ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന് തുറന്ന കത്തുമായി കമലഹാസൻ രംഗത്തെത്തിയത്.

ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളുടെ കല്‍പ്പനകള്‍ക്ക് വഴങ്ങുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അഭിമാനിയായ ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ ഇത് കുറിക്കുന്നതെന്നും കമലഹാസൻ കത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡന്റ് അറിയാൻ, ഇന്ത്യക്കാരായ ഞങ്ങള്‍ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലെ പൗരന്മാരാണ്. വിദൂര വിദേശ തീരങ്ങളില്‍ നിന്നുള്ള കല്‍പ്പനകള്‍ക്ക് വഴങ്ങുന്ന കാലം പണ്ടേ കഴിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ രാജ്യത്തിന്റെ കാര്യങ്ങള്‍ മാത്രം നോക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനം മാത്രമാണ് ലോകസമാധാനത്തിന് ആധാരമായ ഏക ഘടകം. നിങ്ങളുടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് സമാധാനവും ഐശ്വര്യവും നേരുന്നു. കമലഹാസൻ, അഭിമാനിയായ ഇന്ത്യൻ പൗരൻ. സ്ഥാപകൻ, മക്കള്‍ നീതി മയ്യം.’ കമലഹാസൻ കുറിച്ചു.