പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ;വിഡിയോ പുറത്ത്

Spread the love

ഹൈദരാബാദ്: പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്.

video
play-sharp-fill

വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു.

അതേസമയം ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും രാജ്യത്തുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group