പൊൻകുന്നത്ത് വീട്ടിൽ ഉണങ്ങാനിട്ടിരുന്ന റബ്ബർ ഷീറ്റ് ശേഖരത്തിന് തീപിടിച്ച്; വീട് പൂർണമായും കത്തി നശിച്ചു; കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്‌സെത്തി തീയണച്ചു

Spread the love

പൊൻകുന്നം: ആനക്കയം ഷാപ്പിന് സമീപം വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടിനാണ് തീ പിടിച്ചത്. ആളപായമില്ല. തനിച്ചു താമസിച്ചിരുന്ന ഇദ്ദേഹം തീപിടുത്തം ഉണ്ടാകുന്ന സമയത്ത് വീടിന് പുറത്തായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്.

video
play-sharp-fill

റബർ ഷീറ്റ് ഉണക്കാൻ പുകയിട്ടതിന് പിന്നാലെയാണ് തീ പിടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ ,പഞ്ചായത്തംഗങ്ങളായ പി.മോഹൻ കുമാർ, കെ.കെ.സന്തോഷ് കുമാർ, ബി.ഗൗതം തുടങ്ങിയവർ സന്ദർശിച്ചു.