
അഹമ്മദാബാദ്: ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി- 20 ലോകകപ്പ് ഫൈനൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴുമുതലാണ് മത്സരം. ആദ്യമായാണ് ഇരുരാജ്യങ്ങളും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
നിലവിലെ ജേതാക്കളായ ഇന്ത്യ, തങ്ങളുടെ മൂന്നാം കിരീടം തേടിയിറങ്ങുമ്പോൾ കന്നിക്കിരീടമാണ് മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് ലക്ഷ്യം. ലോകകപ്പിന് മുമ്പ് ഇന്ത്യൻ മണ്ണിൽ നടന്ന പരമ്പരയിൽ 4- 1ന് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ ട്വന്റി- 20 ലോകകപ്പിൽ ഇതുവരെ ന്യൂസിലാൻഡിനെ തോൽപ്പിക്കാനായിട്ടില്ല. മലയാളി താരം സഞ്ജു സാംസന്റെ മികച്ച ഫോമാണ് നായകൻ സൂര്യകുമാർ യാദവിന്റേയും സംഘത്തിന്റേയും ആത്മവിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


