
ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാന സർവീസുകള്‍.
ഇന്ന് 58 വിമാന സർവീസുകളാണ് ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തത്. സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സർവീസുകള്‍ ആരംഭിച്ചത്. ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂള്‍ഡ് സർവീസുകള്‍ പുനരാരംഭിച്ചിരുന്നു.
ഇന്ന് 24 ഷെഡ്യൂള്‍ഡ് സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോണ്‍ ഷെഡ്യൂള്‍ഡ് സർവീസുകളും നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളാണ് യുഎഇയില്‍ നിന്ന് പ്രത്യേക സർവീസുകള്‍ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സർവീസുകള്‍ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്.
കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മസ്‌കറ്റിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സർവീസ് ഇന്നുണ്ടായിരിക്കും. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ കൊച്ചി- റാസല്‍ഖൈമകൊച്ചി സർവീസും ഇന്നുണ്ടാകും



