Saturday, April 25, 2026

അതിശക്തമായ ആക്രമണം ഉണ്ടാകും; ഇറാന്റെ സമ്പൂര്‍ണ നാശം പരിഗണനയിലെന്ന് ട്രംപ്; പ്രധാന ആയുധ നിര്‍മാതാക്കള്‍ വൈറ്റ് ഹൗസിലെത്തി

Spread the love

വിഷിങ്ടണ്‍: ഇറാനെതിരെ കടുപ്പിച്ച്‌ ട്രംപ്.

video
play-sharp-fill

ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളില്‍ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

അതേസമയം, പ്രധാന ആയുധ നിർമാതാക്കള്‍ വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.
ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയല്‍ രാജ്യങ്ങള്‍ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നല്‍കിയിരുന്നു. അയല്‍ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയല്‍ രാജ്യങ്ങളിലെ സ്ഥലങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ തിരിച്ച്‌ ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.