സീനിയേഴ്‌സിനെ ബഹുമാനിച്ചില്ല; കോന്നി എൻഎസ്‌എസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവർത്തകന് സീനിയേഴ്സിൻ്റെ മർദ്ദനം; റാഗിംഗ് പതിവായിരുന്നു എന്ന് യുവാവ് ആരോപിച്ചു

Spread the love

പത്തനംതിട്ട: കോന്നി എൻഎസ്‌എസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവർത്തകന് എസ്‌എഫ്‌ഐ നേതാവിന്റെ മർദ്ദനം. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് മർദിച്ചെന്നാണ് പരാതി.

video
play-sharp-fill

ഒന്നാം വർഷം വിദ്യാർത്ഥിയും എസ്‌എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മർദനമേറ്റത്. കോളേജിലെ സീനിയർ വിദ്യാർത്ഥിയും എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിർദൗസും സീനിയർ വിദ്യാർത്ഥിയായ അഭിയാനും ചേർന്നാണ് മർദ്ദിച്ചത്. തലയിലും കൈയിലും അതിക്രൂരമായി മർദിച്ചെന്ന് സോനു പറഞ്ഞു. 20 ലധികം പേരാണ് നിലത്തിട്ട് ചവിട്ടിയത്.

ഓരോ പ്രശ്നങ്ങള്‍ പറഞ്ഞ് റാഗിംഗ് പതിവായിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് യാതൊരു നടപടിയും സോനു പറഞ്ഞു. ഇത്തരത്തിലൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് അവരുടെ പ്രതികരണമെന്നും കുടുംബം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടമായി ചേർന്ന് മർദിക്കുകയായിരുന്നു. റാഗിംഗ് ആരോപണവും ഉയരുന്നുണ്ട്. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം. പൊലീസ് എഫ്‌ഐആർ പ്രകാരം ഇന്നലെ ഉച്ചക്കാണ് സംഭവമുണ്ടായത്.

കുടുംബം പത്തനെതിട്ട എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ടെന്നും കുടുംബം പറയുന്നു.