
ആലപ്പുഴ: അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 44 യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ദേശീയപാതയ്ക്ക് സമീപം എരമല്ലൂർ കാഞ്ഞിരമറ്റം ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരിൽ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


