കോട്ടയം നഗരസഭാ ബജറ്റ്: കഞ്ഞിക്കുഴിയിലെ നഗരസഭാ മാർക്കറ്റിൽ ആധുനിക സൗകര്യത്തോടെ മൾട്ടി പർപ്പസ് കോംപ്ലക്സ് : വനിതകൾക്ക് ഓപ്പൺ ജിം: ശുചിത്വ കോട്ടയം: ഡോഗ് ഷെൽട്ടർ തുടങ്ങി വിവിധ പദ്ധതികൾ

Spread the love

കോട്ടയം: ആധുനികതയുടെയും സുസ്ഥിരതയുടെയും പൗര ഉത്തരവാദിത്വത്തിന്റെയും മാതൃകയായി കോട്ടയത്തെ മാറ്റിയെടുക്കാൻ നൂതന പദ്ധതികളുമായി കോട്ടയം നഗരസഭ 2026 – 27 വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ അവതരിപ്പിച്ചു.

video
play-sharp-fill

2423662432 രൂപ വരവും 23267 35, 200 രൂപ ചെലവും 96927232 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് പുതിയ ബജറ്റ്. ചെയർമാൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.ബജറ്റിൻമേലുള്ള ചർച്ച തിങ്കളാഴ്‌ച നടക്കും.

പദ്ധതിയിൽ ഏറ്റവും പ്രധാനം നഗര ശുചീകരന്നത്തിനാണ്. ശുചിത്വ കോട്ടയം പദ്ധതിക്ക് 55 കോടി രുപയാണ് ലോക ബാങ്ക് സഹായമായി പ്രതീക്ഷിക്കുന്നത്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കും. ജൈവ, അജൈവ മാലിന്യം ശേഖരിച്ച് ശാസ്ത്രിയമായി സംസ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാസ്റ്റിക് വിമുക്ത കാമ്പയിനിലൂടെ കോട്ടയം ശുചിത്വ മാതൃകാ നഗരമാക്കും..

പാർപ്പിട പദ്ധതി
പി എം എവൈ പദ്ധതി പ്രകാരം വീടില്ലാത്തവർക്ക് വീട് നിർമിക്കാൻ നടപടി സ്വീകരിക്കും.

കത്തിക്കുഴി ബസ് ബേ കോംപ്ലക്സ്
കഞ്ഞിക്കുഴിയിലെ നഗരസഭാ മാർക്കറ്റിൽ ആധുനിക സൗകര്യത്തോടെ മൾട്ടി പർപ്പസ് കോംപ്ലക്സ് നിർമാണം ആരംഭിക്കും.
കഞ്ഞിക്കുഴിയിലെ ഗതാഗത തിരക്കിന് പരിഹാരമാകുന്നതോടെ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ആശ്വാസമാകും ഈ പദ്ധതി

തിരുനക്കര ബസ് സ്റ്റാന്റ്

തിരുനക്കര ബസ് സ്റ്റാന്റിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനങ്ങൾ ഒരുക്കും. ആധുനിക നിലവാരത്തിലുളള മൾട്ടി പർപ്പസ് ബസ് ബേ കോംപ്ലക്സ് നിർമാണം ആരംഭിക്കും. ഇതിനായി പി പി ഡി ബിഒടി വ്യവസ്ഥയിൽ ഫണ്ട് കണ്ടെത്തും.

നാഗമ്പടം നെഹ്റു സ്റ്റേഡിയം, നവീകരിക്കും.വനിതകൾക്കായി കുമാരനല്ലൂർ, ഇല്ലിക്കൽ, കഞ്ഞിക്കുഴി, ചിങ്ങവനം എന്നിവിടങ്ങളിൽ വനിതാ ജിം സ്ഥാപിക്കും.
ഡോഗ് ഷെൽട്ടർ ആരംഭിക്കും. നഗര കവാടങ്ങൾ,ദിശാ ബോർഡുകൾ ഇവ സ്ഥാപിക്കും. തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ