
പാലക്കാട്: മുൻ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാൻ തീരുമാനമായി.
ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി.
ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേല്‍ക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയർമാനായിരുന്ന ഡോ.വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞിരുന്നു. പെരിങ്ങോട്ടു കുറുശി സ്വതന്ത്ര വികസന മുന്നണി (ഐഡിഎഫ്) നേതാവായ എ.വി.ഗോപിനാഥിനെ, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം പ്രഖ്യാപിച്ചത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാൻ സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ഗുരുവായൂര്‍ ഭക്തനാണ് താനെന്നും അവസരം വന്നാല്‍ അത് ഭാഗ്യമായി കരുതുമെന്നും നേരത്തെ എവി ഗോപിനാഥ് പ്രതികരിച്ചിരുന്നു. പാലക്കാട്ടെ സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള എവി ഗോപിനാഥിന്റെ തര്‍ക്കം തുടരുന്നതിനിടെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചിട്ടും തന്നെ തോല്‍പ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കളാണെന്ന് എവി ഗോപിനാഥ് തുറന്നടിച്ചിരുന്നു.
പെരിങ്ങോട്ടുകുറിശിയില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫുമായി സഖ്യം ചേര്‍ന്നാണ് എവി ഗോപിനാഥ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ മത്സരിച്ച എവി ഗോപിനാഥ് 134 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.



