video
play-sharp-fill

യുവാവിനെ യുവതി കുത്തിപ്പരിക്കേൽപിച്ചു ; പ്രാണരക്ഷാർത്ഥമെന്ന് മൊഴി

യുവാവിനെ യുവതി കുത്തിപ്പരിക്കേൽപിച്ചു ; പ്രാണരക്ഷാർത്ഥമെന്ന് മൊഴി

Spread the love

സ്വന്തം ലേഖിക

കൊല്ലം: കുളത്തുപ്പുഴയിൽ യുവാവിനെ യുവതി കുത്തി പരിക്കേൽപ്പിച്ചു. അക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ചെയ്തതെന്നാണ് യുവതി മൊഴി നൽകി. ഇന്ന് ഉച്ചയ്ക്കാണ് നാൽപത് വയസുകാരനായ സൂര്യരാജ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ മർദ്ദിക്കുകയും പിടിച്ചുവലിക്കുകയും കട്ടകോണ്ട് ഇടിക്കുകയും ചെയ്തു.

റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് യുവതിയെ കുത്താൻ ശ്രമിക്കുന്നത് പ്രതിരോധിച്ചപ്പോളാണ് യുവാവിന് പരിക്ക് പറ്റിയത്. മുളക് പൊടി എറിഞ്ഞ ശേഷം സൂര്യരാജിൻറെ കയ്യിലിരിക്കുന്ന റബ്ബർ കത്തികൊണ്ടാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിച്ചു. യുവതി വിവരം അറിയച്ചതിനെ തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കും കാലിനും ഗുരുതര പരിക്കുകളോടെ സൂര്യരാജിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യരാജിൻറെയും യുവതിയുടെയും കുടുംബങ്ങൾ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതിന് മുമ്പും യുവതിക്കുനേരെ ആക്രമണം നടന്നിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :