രണ്ട് ദിവസത്തെ കേരള സന്ദർശനം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ശിവഗിരിയില്‍ ഗുരുദേവ സമാധിയില്‍ ദര്‍ശനം നടത്തും; എത്തുക ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്ററിൽ

Spread the love

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തില്‍ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ശിവഗിരിയില്‍ എത്തും.

video
play-sharp-fill

രാവിലെ പത്തിന് ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയില്‍ ദർശനം നടത്തും. ഗുരു ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തില്‍ ഇന്നലെ രാഹുല്‍ പങ്കെടുത്തിരുന്നു.

ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുല്‍ ശിവഗിരിയില്‍ എത്തുന്നത്. ശിവഗിരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി പതിനൊന്നരയ്ക്ക് ടെക്നോ പാർക്കില്‍ ഐ ടി പ്രൊഫഷനലുകളുമായി സംവാദം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വി ഡി സതീശനെ തിരുവനന്തപുരം വട്ടിയൂർക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകർ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി യുവാക്കള്‍, സ്ത്രീകള്‍ വൃദ്ധർ എന്നിവർക്കായി ഗ്യാരന്റികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.