
കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനും എൻസിപി ജില്ലാ നേതൃത്വവും തമ്മിലുള്ള പോര് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കക്ക് വിട.
എലത്തൂർ സീറ്റ് എൻസിപിക്ക് തന്നെ. സീറ്റ് ഏറ്റെടുക്കേണ്ടെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. ഘടക കക്ഷികളുടെ സീറ്റിൽ കൈകടത്തേണ്ടെന്നാണ് തീരുമാനം. സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഐഎം പ്രാദേശിക ഘടകങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
എലത്തൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് മന്ത്രി എ കെ ശശീന്ദ്രനും ജില്ലയിലെ എന്‍സിപി നേതൃത്വവും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇത് പരസ്യമായതോടെ സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കുമെന്ന സൂചനകളും ഉയര്‍ന്നിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.
അതേസമയം, എൻസിപിക്കുള്ളിലെ തർക്കം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യാൻ സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ സംസ്ഥാന കമ്മിറ്റി ഇതിൽ അന്തിമ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് സിപിഐഎം ജില്ലാ നേതൃത്വം. അതേസമയം ആർജെഡി മുന്നണി വിട്ടാൽ മാത്രം വടകരയിൽ പകരം സ്ഥാനാർഥിയെ ആലോചിക്കമെന്നും ഇന്നത്തെ സിപിഐഎം യോഗത്തിൽ തീരുമാനമായി.



