സി പി എമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന നാളത്തെ പരിപാടിയിൽ പങ്കെടുക്കുമോ? സുധാകരനെ അനുനയിപ്പിക്കാൻ പിണറായി എത്തുമോ? ആകാംക്ഷയോടെ രാഷ്ട്രീയ കേരളം.

Spread the love

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം.
സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്. അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസില്‍ ജി സുധാകരനെ ഉള്‍പ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.

video
play-sharp-fill

അതേസമയം, ജി സുധാകരൻ മൗനം തുടരുകയാണ്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതില്‍ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയില്‍ എത്തുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാൻ പിണറായി വിജയൻ ഇടപെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എം എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടെങ്കിലും സുധാകരൻ അനുനയത്തിന് വഴങ്ങിയില്ല. എന്നാല്‍ സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്ന നീക്കം സുധാകരനില്‍ നിന്നുണ്ടാവില്ല എന്നാണ് സിപിഎം കരുതുന്നത്.

അതേസമയം സുധാകരൻ മനസ്സ് തുറക്കാത്തിനാല്‍ കോണ്‍ഗ്രസ് ക്യാംപ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. പെട്ടെന്നൊരു പ്രതികരണം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. അംഗത്വ ഫോറം പൂരിപ്പിച്ച്‌ നല്‍കില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണില്‍ വിളിച്ചപ്പോഴും സുധാകരൻ ആവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ അവഗണിക്കപ്പെടുന്നതിന്‍റെ വേദനയും ജി സുധാകരൻ പങ്കുവച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളില്‍ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.

എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചിട്ടും ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോള്‍ തനിക്ക് ക്ഷണക്കത്ത് പോലും നല്‍കിയില്ല. ആദർശ ആശയങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം നില്‍ക്കുമെന്നും ജി സുധാകരൻ വ്യക്തമാക്കുകയുണ്ടായി.