പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പാലപ്ര പാറയടിയില്‍ ഗോപിനാഥൻ നിര്യാതനായി

Spread the love

കാഞ്ഞിരപള്ളി: പാറത്തോട് പാലപ്ര പാറയടിയില്‍ പി എൻ ഗോപിനാഥൻ (58) നിര്യതനായി.
പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സിപിഐഎം പാറത്തോട് ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ എന്നീ നിലകളില്‍ പ്രവർത്തിച്ചു വരികയായിരുന്നു.

video
play-sharp-fill

പിതാവ്: പാറയടിയില്‍ പരേതനായ നാരായണൻ. മാതാവ്: പരേതയായ ഭാർഗ്ഗവി, പന്തുകളത്തില്‍ കുടുംബാംഗം (കൂവപ്പള്ളി). ഭാര്യ: സുജ പാലപ്ര ആരോലില്‍ കുടുംബാംഗം. മക്കള്‍: ഗോപിക (ദുബായ്), ഗോകുല്‍നാഥ് (എൻജിനീയർ – സിങ്കപ്പൂർ). മരുമകൻ: ദീപക് മോഹൻ എറണാകുളം (ദുബായ്) സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.