എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവനെതിരെ കയ്യേറ്റശ്രമം: പോലീസില്‍ പരാതി നൽകി.

Spread the love

എരുമേലി: ഔദ്യോഗിക പരിപാടിക്കിടെ ചിലർ മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി കാട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ പോലീസില്‍ പരാതി നല്‍കി.

video
play-sharp-fill

സംഭവത്തില്‍ എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം.

പരിപാടിക്കിടെ എത്തിയ ചിലർ അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രതിനിധിക്ക് നേരെ ഉണ്ടായ ഈ അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു