
തിരുവനന്തപുരം: എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് ജി സുധാകരൻ രംഗത്ത് വന്നത്. പിന്നാലെ ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഐഎം.
മെമ്പർഷിപ്പ് വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും പരിഹസിച്ചതല്ലെന്നും ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. എംവി ഗോവിന്ദൻ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റിൽ സുധാകരൻ പറഞ്ഞിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുധാകരനെ പരിഗണിക്കുന്നില്ല എന്നായിരുന്നു വാർത്താസമ്മേളനത്തിനിടയിൽ എംവി ഗോവിന്ദൻ പറഞ്ഞത്.
എന്നാൽ സുധാകരനെ വിളിച്ച ഗോവിന്ദൻ ഇതിൽ വ്യക്തത വരുത്തുകയായിരുന്നു. വാർത്താ സമ്മേളനത്തിനിടെ താൻ ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് എന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു.
മാധ്യമങ്ങൾ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്നും പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്നും ഗോവിന്ദൻ സുധാകരനോട് ആവശ്യപ്പെട്ടു.
അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. സുധാകരനെ ചുമതലകളിലേക്ക് പരിഗണിക്കാൻ പാർട്ടി ഒരുങ്ങുന്നുണ്ട് എന്നും തിരഞ്ഞെടുപ്പിൽ ചുമതലകൾ നൽകിയേക്കും എന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെ വിളിച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. സുധാകരന്റെ നീക്കങ്ങളിൽ ആശങ്കയില്ല എന്നാണ് സിപിഐഎം നിലപാട്.



