
കൊല്ലം: കെഎസ്ആർടിസി ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 8,906 രൂപ പ്രീമിയം അടച്ചാല്‍ ജീവനക്കാരനും കുടുംബത്തിലെ നാല് അംഗങ്ങള്‍ക്കും 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതാണ് പദ്ധതി.
കൂടാതെ, അപകട മരണമുണ്ടായാല്‍ 1.15 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ജീവനക്കാർക്ക് ഉറപ്പാക്കും.
നിലവിലെ ഗ്യാരേജ് നില്ക്കുന്ന സ്ഥലത്ത് 15 കോടി രൂപ ചെലവില്‍ നാല് നിലകളുള്ള ആധുനിക ബസ് ടെർമിനല്‍ നിർമ്മിക്കും. രണ്ട് ഭൂഗർഭ നിലകള്‍ അടക്കമാണ് ഇതിന്റെ നിർമ്മാണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ ബസ് സ്റ്റേഷൻ പരിസരം ഷോപ്പിംഗ് കോംപ്ലക്സിനും പഞ്ചനക്ഷത്ര ഹോട്ടലിനുമായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.



