
കോട്ടയം: എംജി സർവകലാശാല ക്യാമ്പസിൽ നാലു നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം ആരംഭിക്കുന്നതിന് ദേശീയ അധ്യാപക കൗൺസിലിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു.
അന്തിമ അംഗീകാരത്തിനായി അധ്യാപക നിയമനമടക്കമുള്ള നടപടി ക്രമങ്ങൾ സർവകലാശാലയിൽ ആരംഭിച്ചു.
അധ്യാപനരംഗം ഒരു തൊഴിലായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു കോഴ്സിന് ശേഷം ഡിഗ്രിയും ബിഎഡും സംയോജിപ്പിച്ച് പഠിക്കാനായി അവസരം നല്കുന്നതാണ് പുതിയ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
10 വരെ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇപ്പോൾ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും മുൻവർഷങ്ങളിൽ പ്ലസ്ടു പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് https://exams. nta.nic. in/ncet/ സന്ദർശിക്കുക.



