ബുള്ളറ്റിലും കറുത്ത കാറിലും എത്തി; സ്പാ ഉടമയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കൈക്കലാക്കി

Spread the love

തശൂര്‍: കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കവര്‍ന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചല്‍ (22), സ്റ്റീഫന്‍ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേര്‍ളി (22), സുചിത (25) എന്നിവരെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെ പൊലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കെട്ടിയിട്ട്, ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണവും പണവും കൈവശപ്പെടുത്തിയെന്ന സ്പാ ജീവനക്കാരിയുടെ ഫോണ്‍ സന്ദേശം ലഭിച്ച ഉടനെ നൈറ്റ് പട്രോളിംഗ് ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണര്‍ ശശിധരന്റെ നേതൃത്വത്തില്‍ എല്ലാ പട്രോളിംഗും വാഹനപരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് പട്ടിക്കാട് വച്ചാണ് സംഘത്തെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group