യുഎഇ എടുത്തത് സുപ്രധാനമായ തീരുമാനം; വ്യോമപാത അടച്ചതിനാൽ രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ; ഓവര്‍സ്റ്റേ ഫൈൻ ഒഴിവാക്കിയെന്ന് പ്രഖ്യാപനം

Spread the love

നിറഞ്ഞ കയ്യടിയുമായി പ്രവാസലോകം; ഓവര്‍സ്റ്റേ ഫൈൻ ഒഴിവാക്കിയെന്ന് പ്രഖ്യാപനം

video
play-sharp-fill

മുബായ്: വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ.

ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി.