സര്‍ക്കാരുമായി ചര്‍ച്ച; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം താല്‍ക്കാലിമായി നിര്‍ത്തിവച്ചു; അധ്യയനം, ഒപി, ശസ്ത്രിക്രികള്‍ എന്നിവ ആരംഭിക്കും

Spread the love

തിരുവനന്തപുരം: മെ‍ഡിക്കല്‍ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താല്‍ക്കാലിമായി നിർത്തിവച്ചു.

video
play-sharp-fill

സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു. ഇന്ന് മുതല്‍ അധ്യയനം, ഒപി, ശസ്ത്രിക്രികള്‍ എന്നിവ ആരംഭിക്കും

18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികള്‍ എടുക്കാമെന്നും, ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ പരിശോധനകള്‍ക്ക് ശേഷം നല്‍കാമെന്നും ആരോഗ്യസെക്രട്ടറിയും സംഘടനയുമായി നടത്തിയ ചർച്ചയില്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാനും തസ്തികള്‍ കൂട്ടാനും അടിയന്തിര നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം താല്‍ക്കാലിമായി നിർത്തിവയ്ക്കുന്നതെന്ന് കെജിഎംസിടിഎ വാർത്താ കുറിപ്പില്‍ അറിയിച്ചു.