പരീക്ഷയെ പേടിക്കണ്ട;2026: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും; പേടി വേണ്ട! വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്

Spread the love

അങ്ങനെ വീണ്ടുമൊരു പരീക്ഷക്കാലം. കോവിഡ് കൊടികുത്തിനിന്ന നാളുകളില്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയുമായിരുന്നു അറിവിന്റെ ഒഴുക്ക്. വൈറസ് കുറച്ചൊന്നടങ്ങിയതോടെ പള്ളിക്കൂടത്തില്‍നിന്ന് മുഖാമുഖമുള്ള ക്ലാസുകള്‍.

video
play-sharp-fill

പഠനാനുഭവങ്ങളില്‍ കുറെയൊക്കെ വിള്ളലുകള്‍ വീണ അധ്യയനവര്‍ഷമാണ് കടന്നുപോയത്. ഈ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടാണ് പരീക്ഷകള്‍ വരാന്‍ പോകുന്നതെന്ന് കുട്ടികളും മാതാപിതാക്കളും തിരിച്ചറിയണം.

ഈ സാഹചര്യത്തില്‍ പഠനം ശരിയായോ എന്ന് ആശങ്കപ്പെട്ട് ആത്മവീര്യം തകര്‍ക്കാന്‍പോകരുത്. തലച്ചോറിലേറ്റിയ അറിവുകള്‍ പരീക്ഷാവേളയില്‍ നന്നായി എഴുതാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. എന്തറിയാമെന്നതില്‍ ഫോക്കസ് ചെയ്യാം. നഷ്ടമായത് തത്കാലം വിട്ടുകളയാം. ഓണ്‍ലൈന്‍ ശീലങ്ങളുടെ കടന്നുകയറ്റത്തില്‍ ചില കുട്ടികള്‍ പഠനത്തില്‍ പിറകോട്ടു പോയിട്ടുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തമായ അന്തരീക്ഷം വേണം

പരീക്ഷയുടെ നാളുകളില്‍ വിദ്യാര്‍ഥികളുടെ മനസ്സിലും അവരുടെ വീട്ടിലും പള്ളിക്കൂടങ്ങളിലും ശാന്തതയുടെ മേഖലകള്‍ സൃഷ്ടിക്കണം. പോരാ, പോരായെന്നുള്ള സംസാരങ്ങള്‍ പരിമിതപ്പെടുത്തണം. ന്യൂനതകളെക്കുറിച്ചല്ല, ശക്തികളെക്കുറിച്ചാണ് അപ്പോള്‍ ഓര്‍ക്കേണ്ടത്. ഒരു തീവ്രവാദി ആക്രമണത്തിന്റെ ഭീകരതയില്‍ പരീക്ഷയെ കാണരുത്. ജീവിതവഴിയില്‍ നേരിടേണ്ട വെല്ലുവിളികളെ ധൈര്യത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം കൂടിയാണ് പരീക്ഷകള്‍. വിജയിക്കാമെന്ന് ഉള്ളില്‍ കുറിച്ചോളൂ. ഉറപ്പാണ് വിജയം.

സമ്മര്‍ദമുണ്ടാക്കുന്ന ചിന്തകള്‍ക്ക് അവധി നല്‍കാം

പരീക്ഷ എഴുതുന്ന കാലത്ത് സമ്മര്‍ദങ്ങള്‍ കൂട്ടും വിധത്തിലുള്ള ലക്ഷ്യങ്ങള്‍ ഓര്‍ക്കുന്നത് പരാധീനതയാകും. ഫലം എന്തായാലും കര്‍മം നന്നായി ചെയ്യുകയെന്ന ഭഗവദ്ഗീതാസൂക്തം തുണയാകണം. ചിലരുടെ ലക്ഷ്യം ഫുള്‍ എപ്ലസോ, മികച്ച മാര്‍ക്കോ ആകും.

ചിലര്‍ക്ക് എങ്ങനെയെങ്കിലും പാസായാല്‍ മതിയെന്നാകും. ഫലത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ പലപ്പോഴും ആധികള്‍ കൂട്ടും. അറിയാവുന്നത് വെടിപ്പായി എഴുതുക എന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതി. ഗ്രേഡും മാര്‍ക്കുമൊക്കെ തനിയെ വന്നോളും. ചോദ്യപ്പേപ്പര്‍ കാണുമ്പോള്‍ അതില്‍ ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഉണ്ടാകും.