യാത്രക്കാർക്ക് ആശ്വാസം;വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു; എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും

Spread the love

ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗികമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

video
play-sharp-fill

യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.

റാസൽഖൈമയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. നാളെ (മാർച്ച് 5) മുതൽ മാർച്ച് 7 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.കൊച്ചിയിലേക്ക് രാവിലെ 09:25ന് വിമാനം പുറപ്പെടും. തിരിച്ച് റാസൽഖൈമയിലേക്ക് പുലർച്ചെ 04:25 നാണ് സർവീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ അടക്കമുള്ള പല വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർലൈൻ അധികൃതർ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി എയർലൈനിന്റെ വെബ്സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടതാണ്.