പാലക്കാട് റെയിൽവേ ഡിവിഷനിൽ വൻ ലഹരിവേട്ട; 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Spread the love

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി.

video
play-sharp-fill

മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുമായി നടത്തിയ പരിശോധനയിൽ 53.9 കിലോ കഞ്ചാവ് കണ്ടെടുത്തു. ഇതിന് മാത്രം ഏകദേശം 26.95 ലക്ഷം രൂപ വിലവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. തലശ്ശേരിയിൽ നിന്ന് 3.9 കിലോ കഞ്ചാവും പിടികൂടി. അതേസമയം, പയ്യന്നൂരിൽ നടത്തിയ പരിശോധനയിൽ വിദേശമദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. 13.5 ലിറ്റർ മദ്യമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

ആകെ 59.8 കിലോ കഞ്ചാവും 13.5 ലിറ്റർ മദ്യവുമാണ് രണ്ടു ദിവസത്തെ പരിശോധനയിൽ എക്സൈസ് സംഘം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.m mmmmmmmm