
കാസർകോട്: ഇറാനിൽനിന്നെത്തിയ 12 മലയാളി മെഡിക്കൽ വിദ്യാർഥികൾ യുദ്ധംതുടങ്ങിയതോടെ തിരിച്ചുപോകാനാകാതെ ആശങ്കയിൽ.
ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസ് വിദ്യാർഥികളായ കാസർകോട് വിദ്യാനഗർ പ്രിൻസ് കോംപൗണ്ടിലെ ഫാത്തിമ ഫിദ ഷിറിൻ അബ്ദുൽ ഹക്കീം, ആലംപാടിയിലെ നസ്ര ഫാത്തിമ, കോഴിക്കോട് ഉള്ളിയേരി സ്വദേശി രന ഫാത്തിമ, മഞ്ചേരി സ്വദേശി വി.ജിംഷ, കോട്ടയ്ക്കൽ സ്വദേശി ഫർസാന മാചിൻചേരി, പറവൂർ സ്വദേശി സി.എ.മുഹമ്മദ് ഷഹബാസ് തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് ജനുവരി 22ന് നാട്ടിലെത്തിയത്.
സംഘർഷസാധ്യത മുന്നിൽക്കണ്ട് നാട്ടിലേക്ക് മടങ്ങാൻ സർവകലാശാല തന്നെയാണ് ഇവരോട് നിർദേശിച്ചത്. പരീക്ഷ കഴിഞ്ഞ് ഏപ്രിൽ 4ന് ക്ലാസ് തുടങ്ങാനിരിക്കെയാണ് ഇവർ തിരികെപ്പോകാനാകാതെ കുടുങ്ങിയത്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇടപെട്ട് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


