മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; കോടതി ഉത്തരവുകള്‍ മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ വരെ ഇനി മലയാളത്തില്‍; ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം ഭരണഭാഷയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ ബില്‍ 2025-ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകാരം നല്‍കി.

video
play-sharp-fill

ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ മലയാളം ഔദ്യോഗിക ഭാഷയാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് മലയാള ഭാഷ സാര്‍വത്രികമാക്കാനും എല്ലാ തലങ്ങളിലും നിര്‍ബന്ധമാക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാനമായൊരു നീക്കമാണിത്.

കേരള ഔദ്യോഗിക ഭാഷകള്‍ ആക്‌ട് 1969 പ്രകാരം നിലവിലുള്ള ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളെന്ന സ്ഥിതിക്ക് പകരം, ഒരു സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ മുഖ്യ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കുക, സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി ഉള്‍പ്പെടുത്തുക, കോടതിഭാഷയും സര്‍ക്കാര്‍ ഉത്തരവുകളും മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നിവയാണ് ബില്ലിലെ സുപ്രധാന നിര്‍ദേശങ്ങള്‍.

അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലും ഈ വ്യവസ്ഥകള്‍ നടപ്പിലാക്കും.