സി പി എം ബന്ധം ഉപേക്ഷിക്കാൻ മുതിർന്ന നേതാവ് ജി.സുധാകരൻ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തി:താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞ എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണന്ന് സുധാകരൻ പറഞ്ഞു.

Spread the love

ആലപ്പുഴ: ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം. ജി സുധാകരനോട്‌ സംസാരിക്കാൻ പാർട്ടി നേതൃത്വം. ജില്ലാ സെക്രട്ടറി ആർ നാസർ ജി സുധാകരനോട്‌ സംസാരിക്കും.

video
play-sharp-fill

ഫോണില്‍ വിളിച്ചെങ്കിലും സുധാകരൻ എടുത്തില്ല. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പിന്നീട് സംസാരിക്കാമെന്നു കുടുംബം അറിയിച്ചു. നാളെ പറവൂരിലെ വീട്ടില്‍ വാർത്താസമ്മേളനം വിളിച്ചു.കൂടുതല്‍ പ്രതികരണം നാളെ ഉണ്ടാകും.

പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. സിപിഐഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളില്‍ അവഗണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോള്‍ തനിക്ക് ക്ഷണക്കത്ത് പോലും നല്‍കിയില്ല. ആദർശ ആശയങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം നില്‍ക്കും:നിയമ സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്‍റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദന്‍റെ പരാമർശം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.