സെക്രട്ടേറിയറ്റില്‍ തീരുമാനമായി; കെകെ ശൈലജ പേരാവൂരില്‍ തന്നെ മത്സരിക്കും

Spread the love

തിരുവനന്തപുരം: കെകെ ശൈലജ പേരാവൂരില്‍ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. നാളെ സംസ്ഥാന സമിതിയില്‍ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നല്‍കും. തളിപ്പറമ്പില്‍ പികെ ശ്യാമളയും പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയില്‍ കെകെ ജയചന്ദ്രൻ ആണ് സ്ഥാനാർത്ഥി. എംഎം മണിക്ക് വേണ്ടി ഉയർന്ന വാദം കണക്കിലെടുത്തില്ല.

video
play-sharp-fill

മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിലെ കെ കെ ശൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരില്‍ തന്നെ ശൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായത്. എം.വി ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തില്‍ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ എതിർപ്പ് ഉയരുകയാണ്.

സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍നിന്ന് പേരാവൂരിലേക്ക് മാറുമ്പോള്‍ ശൈലജയെ ഒതുക്കാനാണെന്ന സംശയവും ബലപ്പെടുന്നു. നാളെ സംസ്ഥാന സമിതി യോഗം നടക്കും. അതിന് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group