തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമള സിപിഐഎം സ്ഥാനാർത്ഥി ആകില്ല: സ്ഥാനാർഥിയായി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനോ മാധ്യമപ്രവർത്തകനായ നികേഷ് കുമാറോ എത്തിയേക്കും.

Spread the love

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമള സിപിഐഎം സ്ഥാനാർത്ഥി ആകില്ല.

video
play-sharp-fill

സ്ഥാനാർഥിയായി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനോ മാധ്യമപ്രവർത്തകനായ നികേഷ് കുമാറോ എത്തിയേക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനാണ് നിലവില്‍ തളിപ്പറമ്പ് എംഎല്‍എ.
അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്യാമളയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ചതെങ്കിലും പ്രാദേശികമായി എതിർപ്പുയർന്നതിനാല്‍ ഒത്തുതീർപ്പു സ്ഥാനാർഥിയായി എം.വി. ജയരാജനെ നിർദേശിക്കാൻ സംസ്ഥ‌ാന നേതൃത്വം നിർബന്ധിതരാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,കെ.കെ. ശൈലജ പേരാവൂരില്‍ മത്സരിക്കാൻ തയ്യാറായതോടെ ജില്ലയില്‍ വനിതാ പ്രാതിനിധ്യവുമായി. വനിതാ സ്ഥാനാർഥി എന്ന

നിലയിലായിരുന്നു മണ്ഡലത്തില്‍ ശ്യാമളയെ പരിഗണിച്ചത്. ഇതിനിടെ രാവിലെ എം.വി. ജയരാജൻ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി കണ്ടു ചർച്ച നടത്തി.