പശ്ചിമേഷ്യൻ സംഘർഷം; പല സെലിബ്രിറ്റികളും യാത്രാ പ്രതിസന്ധിയിൽ; രാത്രികാലങ്ങളിൽ ഡ്രോണുകളും മിസൈലുകളും കാണും; പെട്ടെന്ന് തിരികെ വരാമെന്ന് കരുതി; എന്നാൽ അതിനിടയ്ക്ക് വിമാനങ്ങൾ റദ്ദാക്കി; അബുദാബിയില്‍ ഒറ്റക്കായ അനുഭവങ്ങൾ പങ്കുവെച്ച് സ്വാസിക

Spread the love

യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗള്‍ഫ്മേഖലയിലേക്കുള്ള വിമാനസർവീസുകള്‍ റദ്ധാക്കിയതിനെ തുടർന്ന് നിരവധിപേർ യാത്ര പ്രതിസന്ധിയിലാണ്. സെലിബ്രിറ്റികളുള്‍പ്പടെയുള്ളവർ അക്കൂട്ടത്തില്‍പ്പെടുന്നു.

video
play-sharp-fill

സംഘർഷസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ അബുദാബിയില്‍ തങ്ങേണ്ടി വന്നതിന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് നടിയും നർത്തകിയുമായ സ്വാസിക. ഫെബ്രുവരി 28ന് നാട്ടിലേക്ക് മടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിമാനസർവീസുകള്‍ റദ്ദാക്കിയതിനാല്‍ യാത്ര വൈകുകയായിരുന്നു.

മറ്റൊരു രാജ്യത്ത് ഒറ്റയ്‌ക്കായതിന്റെ ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അബുദാബിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്വാസിക പ്രതികരിച്ചു. രാത്രി കാലങ്ങളില്‍ ഡ്രോണുകളും മിസൈലുകളും പോകുന്നതുകാണുമ്പോള്‍ പേടി തോന്നും. പക്ഷേ, അവിടെയുള്ളവരെല്ലാം ഒക്കെയാണെന്നും സ്വാസിക പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പുകളെല്ലാം തുറക്കുകയും ആളുകള്‍ ജോലിക്ക് പോകുകയും ചെയ്യുന്നുണ്ട്. കുറച്ച്‌ ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു ദിവസത്തെ ഡാൻസ്‌ വർക്ക്‌ഷോപ്പിനായാണ് അബുദാബിയിലേക്ക് പോയത്. പെട്ടെന്ന് പോയി തിരിച്ചുവരാമെന്ന് കരുതി. ഫെബ്രുവരി 28ന് നാട്ടിലെത്തേണ്ടതായിരുന്നു. അതിനിടെയാണ് വിമാനസർവീസുകളെല്ലാം മുടങ്ങിയത്.