ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ പുറത്തേയ്ക്ക്, ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

Spread the love

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്‍പക്കേസില്‍ സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്.

video
play-sharp-fill

കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാര്‍. 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group