
ചെന്നൈ: ചെന്നൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ 21 വയസുള്ള ജിനുവാണ് മരിച്ചത്.
പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു. മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അണ്ണാ സർവകലാശാലക്ക് സമീപമെത്തിയപ്പോള്‍ മുൻപില്‍ സഞ്ചരിച്ചിരുന്ന കാർ യു ടേണ്‍ എടുക്കുകയും, പിന്നാലെ വന്നിരുന്ന വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഇടിച്ച കാറിന്റെ ഡ്രൈവർക്കും ജിനുവിന്റെ സഹപാഠികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.



