കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍; ഇമെയില്‍ അയച്ച്‌ അപേക്ഷിക്കാം; അവസാന തീയതി നാളെ

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന് കീഴിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ (ഡിസൈന്) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

video
play-sharp-fill

കരാർ നിയമനമാണ് നടക്കുന്നത്. താല്പര്യമുള്ളവർ മാർച്ച്‌ 4ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഡിസൈന്) റിക്രൂട്ട്മെന്റ്.

കരാർ അടിസ്ഥാനത്തിർ ഒരു വർഷത്തേക്കുള്ള താല്ക്കാലിക നിയമനമാണ് നടക്കുന്നത്.

ശമ്പളം

ഭവന നിർമാണ ബോർഡിന് കീഴിൽ അംഗീകരിച്ച പ്രതിഫലം ലഭിക്കും.

പ്രായപരിധി

60 വയസിൽ കൂടാൻ പാടില്ല.

യോഗ്യത

സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം. (സിവിൽ ബിടെക്).

സ്ട്രക്ച്ചറൽ ഡിസൈനിങ്ങിൽ എംടെക് ഉള്ളവർക്ക് മുന്ഗണന.

കുറഞ്ഞത് രണ്ട് വരഷത്തെ സെട്രക്ച്ചറൽ ഡിസൈൻ പ്രവൃത്തി പരിചയം.

കൂടാതെ ഓട്ടോ കാഡ്, ETABS 19, IS Code എന്നിവയിൽ പ്രവർത്തന പരിചയം അഭികാമ്യം.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ മനസിലാക്കുക.

അപപേക്ഷ സമർപ്പിക്കുന്നതിനായി വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച അപേക്ഷ ചുവടെ നല്കിയ വിലാസത്തിൽ മാർച്ച്‌ 04ന് മുൻപായി എത്തിക്കണം. അല്ലെങ്കിൽ ഇമെയിൽ മുഖേന അയക്കണം.

വിലാസം: സെക്രട്ടറി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം- 695 001

ഇമെയിൽ: [email protected]