
കുവൈറ്റ്: കുവൈറ്റില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസുകാരി മരിച്ചു.
കുവൈറ്റ് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ കുവൈറ്റില്‍ പരിക്കേറ്റവരുടെ എണ്ണം 32 ആയി.
ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത്. നിരവധി ആക്രമണങ്ങള്‍ ചെറുത്തെന്ന് കുവൈറ്റ് അറിയിച്ചു. ഇറാന്റെ ഒമ്പത് ഡ്രോണുകള്‍ തകർത്തെന്ന് സൗദിയും വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തില്‍ കുവൈറ്റില്‍ രണ്ട് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സർജന്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബദുല്‍ അസീസ് മൊഹ്സെൻ ദാഖില്‍ നാസർ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈറ്റ് സായുധസേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാല്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുവൈറ്റ് പുറത്തുവിട്ടിട്ടില്ല.



