13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസിൻ്റെ പിടിവാശി; കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; സീറ്റ് വിഭജനം അന്തിമമാക്കാൻ നിര്‍ണായക ഇടതുമുന്നണിയോഗം ഇന്ന്

Spread the love

തിരുവനന്തപുരം: 13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസിൻ്റെ പിടിവാശിക്കിടെ സീറ്റ് വിഭജനം അന്തിമമാക്കാൻ നിർണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

video
play-sharp-fill

ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഉഭയകക്ഷി ചർച്ചയില്‍ ധാരണയായ സീറ്റുകള്‍ സിപിഎം മുന്നണി യോഗത്തില്‍ അറിയിക്കും.

കേരള കോണ്‍ഗ്രസ് എമ്മിന് 12 സീറ്റ് കൊടുക്കാമെന്നും കുറ്റ്യാടി നല്‍കാൻ ആവില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാല്‍, പതിമൂന്നാമതായി മറ്റൊരു സീറ്റ് കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടാല്‍ സിപിഎമ്മിന് തലവേദനയാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎൻഎല്ലില്‍ പിളർപ്പുണ്ടായെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റും ഇത്തവണ വേണമെന്ന അവരുടെ ആവശ്യവും സിപിഎമ്മിന് ഇന്ന് പരിഹരിക്കണം.