പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഇറാനെ നേരിടാൻ ഒരു വൻ ശക്തി കൂടി; യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും വിന്യസിച്ച്‌ ഫ്രാൻസ്

Spread the love

പാരിസ്: പശ്ചിമേഷ്യയില്‍ സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.

video
play-sharp-fill

ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാല്‍ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും എയർ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് നാവികസേനയുടെ അഭിമാനമായ ‘ചാള്‍സ് ഡി ഗാള്‍’ എന്ന വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയൻ കടലിലേക്ക് അയച്ചതായി മാക്രോണ്‍ സ്ഥിരീകരിച്ചു.

ഖത്തർ, കുവൈത്ത്, യുഎഇ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുമായി ഫ്രാൻസിന് പ്രതിരോധ കരാറുകളുണ്ടെന്നും ഈ രാജ്യങ്ങളോട് രാജ്യം ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുനരാരംഭിച്ച സാഹചര്യത്തില്‍, ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ഇതോടൊപ്പം ലെബനനിലേക്ക് കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രായേലിന് ഇമ്മാനുവേല്‍ മാക്രോണ്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.