
തിരുവനന്തപുരം: ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 27 യാത്രാ വിമാനങ്ങള്‍.
തിരുവനന്തപുരം ടെര്‍മിനലില്‍ നിന്ന് പുറപ്പെടേണ്ട 13 വിമാനങ്ങളും, എത്തിച്ചേരേണ്ട 14 വിമാനങ്ങളുമാണ് യാത്ര റദ്ദാക്കിയത്.
നേരത്തെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പുറപ്പെടേണ്ട 21 സര്‍വീസുകളും, എത്തിച്ചേരാനുള്ള 20 സര്‍വീസുകളും റദ്ദാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമവായ ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ യാത്ര നിര്‍ത്തിയത്.
അതേസമയം മിഡിൽ ഈസ്റ്റിൽ യുദ്ധം പടരുന്നതിനിടെ ഒമാനിലെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമാക്കി വൻ ഡ്രോൺ ആക്രമണം.
ഒമാന്റെ തന്ത്രപ്രധാന തുറമുഖങ്ങളായ സലാല (Salalah), ദുഖം (Duqm) എന്നിവിടങ്ങളിൽ ഡ്രോണുകൾ പതിച്ചു. ആക്രമണത്തെത്തുടർന്ന് രണ്ട് തുറമുഖങ്ങളുടെയും പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചു.
സലാല ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
എന്നാൽ മൂന്നാമത്തെ ഡ്രോൺ തുറമുഖത്തെ ഒരു സംഭരണ ടാങ്കിന് സമീപമാണ് പതിച്ചത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ആളപായമില്ലെന്ന് ഒമാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
ദുഖമിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ ആക്രമണം നടത്തി. ഇതിൽ ഒന്ന് ടാങ്കിൽ ഇടിച്ചുകയറി തീപിടുത്തമുണ്ടായെങ്കിലും നാശനഷ്ടങ്ങൾ നിയന്ത്രണവിധേയമാക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.



