
ഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷം ഇന്ത്യക്കാർ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ചതിന് പിന്നാലെ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒമാൻ സുല്‍ത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമെതിരെയുള്ള ആക്രമണത്തില്‍ മോദി ആശങ്ക അറിയിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. ‘
ഇന്ന് ഉച്ചകഴിഞ്ഞാണ് ഗള്‍ഫ് മേഖലയിലെ രണ്ട് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഒമാൻ സുല്‍ത്താൻ സുല്‍ത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം ഫോണ്‍ സംഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍-ഹമദ് അല്‍-മുബാറക് അല്‍-സബാഹുമായും അദ്ദേഹം സംസാരിച്ചു. രണ്ട് ചർച്ചകളിലും, അതത് രാജ്യങ്ങളിലെ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.



